രാഹുൽ മാങ്കുട്ടത്തിൽ എം എൽ എയ്ക്കെതിരായ ബലാൽസംഗ പരാതികളിൽ അന്വേഷണം തുടരും. രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ രാഹുലിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സർക്കാർ ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും. അതേസമയം, 15 ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ ഇന്ന് പുറത്തിറങ്ങും എന്നാണ് സൂചന. രാഹുൽ പാലക്കാട് എത്തിയേക്കും എന്നാണ് വിവരം.
പുറത്തിറങ്ങിയാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മുൻകൂർ ജാമ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കാം എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അന്വേഷണത്തോട് സഹകരിക്കണം എന്നാണ് രാഹുലിനോട് കോടതി നിർദേശിച്ചത്.കര്‍ശന ഉപാധികളോടെയാണ് രാഹുലിനെതിരായ രണ്ടാമത്തെ കേസില്‍ കോടതി ജാമ്യം അനുവദിച്ചത്. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതതെന്നും ജാമ്യ വ്യവസ്ഥയില്‍ പറയുന്നു. മൂന്ന് മാസത്തേക്ക് ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാനും നിര്‍ദ്ദേശമുണ്ട്.

