Site iconSite icon Janayugom Online

രഞ്ജിത്തിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം അനിവാര്യം: ടി ടി ജിസ്‌മോൻ

ചലച്ചിത്ര താരത്തിന്റെ ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ രഞ്ജിത്തിനെ മാറ്റി നിർത്തിക്കൊണ്ടുള്ള അന്വേഷണം അനിവാര്യമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ . ചലച്ചിത്ര മേഖലയുടെ സമഗ്രവികസനത്തിന് അടിത്തറ പാകിയ അക്കാദമിയുടെ ചെയർമാൻ പദവിയിലിരുന്ന് കൊണ്ട് രഞ്ജിത്ത് നടത്തിക്കൊണ്ടിരിക്കുന്ന അധികാര ദുർവിനിയോഗവും സംസ്കാര ശൂന്യ പ്രവണതകളും പുരോഗമന കേരളത്തിന് അപമാനമാണ്.

മഹത്തായ സാംസ്‌കാരിക സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന്കൊണ്ട് രഞ്ജിത്ത് വിവാദങ്ങൾ സൃഷ്ടിക്കുന്നത് ആദ്യമായല്ല. മുൻപ് ചലചിത്ര അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട് ജൂറി അംഗങ്ങളെയടക്കം ചെയർമാൻ സ്വാധീനിക്കുന്നുവെന്ന അത്യന്തം ഗൗരവകരമായ ആരോപണങ്ങളാണ് ഉയർന്നു വന്നിരുന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്നും സിനിമ മേഖലയിലെ ക്രിമിനൽവത്കരണത്തിന്നെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും എഐവൈഎഫ് സർക്കാറിനോട് ആവശ്യപ്പെട്ടു.

Exit mobile version