നമ്പര്‍ 18 ഹോട്ടലിലെ പോക്സോ കേസ് പ്രതികളായ റോയ് വയലാട്ടിനെയും കൂട്ടുപ്രതികളായ സൈജു തങ്കച്ചനെയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. റോയ് വയലാട്ടിന്റെ വീട്ടിലടക്കം 18 കേന്ദ്രങ്ങളി കൊച്ചി സിറ്റി പൊലീസ് റെയ്ഡ് നടത്തിയത്. സമാനമായ രീതിയില്‍ പൊലീസ് പരിശോധന നടത്തുകയാണ്. അതേസമയം റോയിയും സൈജുവും നേരത്തെ അഭിഭാഷകന്‍ മുഖേന കീഴടങ്ങാമെന്ന് പൊലീസിനോട് അറിയിച്ചിരുന്നു.
എന്നാല്‍ പ്രതികള്‍ പിന്നീട് നിലപാട് മാറ്റിയതോടെയാണ് പൊലീസ് നടപടികളിലേക്ക് കടക്കുന്നത്. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് പ്രതികള്‍ക്കെതിരായ കേസ്. ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം വാഹാനപകടത്തില്‍ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
English Summary:investigation was intensified to find the culprits hotel 18 posco case
You may also like this video