Site iconSite icon Janayugom Online

ഖത്തറിലെ യുഎസ് വ്യോമതാവളത്തിനുനേരെ ഇറാൻ ആക്രമണം; കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള വിമാന സർവിസുകൾ നിലച്ചു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിനുനേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള വിമാന സർവിസുകൾ നിലച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നുള്ള എയർ ഇന്ത്യയുടെ മസ്‌ക്കറ്റ്, അബൂദബി, ദമാം, ദുബൈ സർവിസുകൾ റദ്ദാക്കി. ഖത്തർ എയർവേയ്സിന്റെ ദോഹ, കുവൈറ്റ് എയർവേയ്സിന്റെ കുവൈത്ത്, ഇൻഡിഗോയുടെ ദോഹ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സേവനത്തിനായി കൂടുതൽ കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളത്തില്‍നിന്നുള്ള സർവിസുകളും റദ്ദാക്കി. ബഷാരത് അൽ ഫത്തേ എന്ന് പേരിട്ടുള്ള അമേരിക്കക്കെതിരായ ഇറാന്റെ ഓപ്പറേഷന് പിന്നാലെ ഗൾഫ് രാജ്യങ്ങൾ ഒന്നൊന്നായി വ്യോമപാത അടച്ചതോടെയാണ് ആഗോളതലത്തിൽ വ്യോമഗതാഗതം താറുമാറായത്. ആദ്യം തന്നെ ഖത്തറും പിന്നാലെ കുവൈറ്റ്, ബഹ്റൈൻ, യുഎഇ, ഇറാഖ് രാജ്യങ്ങളും വ്യോമപാത താത്കാലികമായി അടയ്ക്കുകയായിരുന്നു. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

Exit mobile version