യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഗൾഫ് രാജ്യങ്ങളിലേക്കും ഇറാന്റെ ആക്രമണം വ്യാപിപ്പിച്ചതോടെ യുദ്ധക്കളമായി പശ്ചിമേഷ്യ. ഇറാനിൽ ഇസ്രയേൽ അമേരിക്കയുമായി ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ അതിശക്തമായി തിരിച്ചടി തുടങ്ങിയത്. ഒരു കൂട്ടം മിസൈലുകൾ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാൻ പ്രത്യാക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്.
മിസൈലുകൾ പതിച്ചതായി ഇസ്രയേൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ അമേരിക്കയെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ നടത്തുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്‌റൈനിൽ സ്‌ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ. ആഭ്യന്തരമന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ബഹ്‌റൈനിലെയും ഖത്തറിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ നീക്കം. ഖത്തറിലെ യുഎസ് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി യുഎസ് എംബസി.

