Site iconSite icon Janayugom Online

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാൻ; ഇസ്രായിലിലേക്ക് മിസൈൽ വർഷം തുടരുന്നു

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇസ്രായിലിനെ തിരിച്ചടിച്ച് ഇറാൻ. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിലേക്ക് 30 ഓളം ബാലിസ്റ്റിക്ക് മിസൈലുകൾ ആണ് ഇറാൻ തൊടുത്തത്. ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിലെല്ലാം തുടർച്ചായായി സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടെ ഇറാന്റെ മിസൈൽ ആക്രമണം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രയേലിലെ ആളുകൾക്ക് അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളിൽ തുടരാൻ ഇസ്രയേൽ നിര്‍ദേശം നൽകിയിട്ടുണ്ട്.

Exit mobile version