Site iconSite icon Janayugom Online

ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയും; പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമെന്ന് ട്രംപ്

ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുമെന്നും പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഉടൻ ഒരു നയതന്ത്ര പരിഹാരമുണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി7 ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയാൽ ഇത് നടക്കുമെന്നും ഇറാൻ അംഗീകരിച്ചില്ലെങ്കിൽ അത് വിഡ്ഢിത്തമാകുമെന്നും ട്രംപ് പ്രതികരിച്ചു. 

ഇറാൻ‑ഇസ്രയേൽ സംഘർഷം കനക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുകയാണ് തന്റെ ലക്ഷ്യം. ഈ പ്രതിസന്ധി ഇറാൻ വരുത്തി വെച്ചതാണ്. അവരെ പല തവണ ഉപദേശിച്ചതാണ്. ജനങ്ങൾ ടെഹ്‌റാൻ വിട്ടു പോകണമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ജി7 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയിൽ അമേരിക്ക ഒപ്പ് വെക്കില്ല. എന്നാൽ വൈറ്റ് ഹൌസ് കാരണം വ്യക്തമാക്കിയില്ല. 

Exit mobile version