Site iconSite icon Janayugom Online

അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി

അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം മുസ്‌ലിം രാജ്യങ്ങൾ തിരിച്ചറിഞ്ഞ് അവർ ഒന്നിച്ച് നിൽക്കണമെന്ന് ആഹ്വനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി. അഞ്ച് വർഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്കാരത്തിലായിരുന്നു ഖമെനയിയുടെ വിമർശനം. അമേരിക്ക പേപ്പട്ടിയാണെന്നും ഇസ്രയേൽ രക്തരക്ഷസ് ആണെന്നും അദ്ദേഹം വിമർശിച്ചു. ഇറാൻ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണ് ടെഹ്റാനിലെ പള്ളിയിൽ ജനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ ‑അയത്തൊള്ള പറഞ്ഞു. ഇതിന് മുൻപ് ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാർത്ഥന നടത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൽ 1200 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് മധ്യേഷ്യയിലാകെ സംഘർഷം ഉടലെടുത്തിരുന്നു. ഈ സംഭവത്തിന് ഒരു വർഷം തികയാൻ മൂന്ന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഇറാന്റെ പരമോന്നത നേതാവ് വെള്ളിയാഴ്ച പ്രാർത്ഥനയിൽ ഭാഗമായത്.

 

Exit mobile version