Site iconSite icon Janayugom Online

അവധിക്കാല ടൂർ പാക്കേജുകളുമായി ഐആർസിടിസി രംഗത്ത്

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് & ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി), കുറഞ്ഞ ചിലവിൽ ആഭ്യന്തര വിദേശ ടൂറുകൾ നടത്തുന്നു. കേരളത്തിൽ നിന്നും അത്യാകർഷകമായ അവധിക്കാല ടൂർ പാക്കേജുകളാണ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നിന്നും വാരാണസി, അയോദ്ധ്യ, പ്രയാഗ് രാജ് വിമാനയാത്രാ പാക്കേജാണ് ഇതില്‍ പ്രധാനം. ഉത്തർപ്രദേശിലെ പ്രശസ്‌ത തീർത്ഥാടന കേന്ദ്രങ്ങളായ വാരാണസി (കാശി), അയോദ്ധ്യ, പ്രയാഗ്രാജ് (അലഹബാദ്) എന്നിവിടങ്ങൾ സന്ദർശിക്കുന്ന 5 ദിവസത്തെ വിമാനയാത്ര പാക്കേജ് ഏപ്രിൽ 15 ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട് 19ന് മടഞ്ഞിയെത്തും. ടിക്കറ്റ് നിരക്ക് 40,650 മുതലും, ഏപ്രിൽ 21 ന് തിരുവനന്തപുരത്തു നിന്നുള്ള നിരക്ക് 41,350/ രൂപയുമാണെന്ന് അധികൃതര്‍ അറിയിച്ചു.

കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്ന ചാർധാം വിമാനയാത്രാ പാക്കേജ് തിരുവനന്തപുരം കൊച്ചി എന്നിവിടങ്ങളിൽ നിന്നും ജൂൺ 10 ന് പുറപ്പെട്ട് 13 ദിവസത്തിന് ശേഷം തിരിച്ചെത്തും. ഉത്തരാഖണ്ഡിലെ ചാർധാം തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയോടൊപ്പം ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളും കൂടാതെ ഉത്തരാഖണ്ഡിലെ മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും ഈ യാത്രയിലൂടെ സന്ദർശിക്കാം ഇതിനും എല്ലാ ചിലവുകളും ഉൾപ്പെടെ ₹61,900/ മുതൽ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നേപ്പാളിലെ തീർത്ഥാടന കേന്ദ്രങ്ങളും ടൂറിസ്റ്റ് ആകർഷണങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന 6 ദിവസം നീണ്ടു നിൽക്കുന്ന വിമാന യാത്ര പാക്കേജായ നേപ്പാൾയാത്ര 22 ന് കൊച്ചിയിൽ നിന്നും പുറപ്പെടും. ടിക്കറ്റ് നിരക്ക് ₹61,800/. ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റുകൾ, യാത്രക്ക് വാഹനം, ഭക്ഷണം ഉൾപ്പെടെ ഹോട്ടൽ താമസം, ടൂർ കോഓർഡിനേറ്ററുടെ സേവനം, യാത്രാ ഇൻഷുറൻസ് എന്നിവ ഉള്‍പ്പെടെയാണ് പാക്കേജുകളെന്ന് ഐ.ആർ.സി.ടി.സി അറിയിച്ചു. വിവിരങ്ങള്‍ക്ക് ഫോണ്‍: എറണാകുളം – 8287932082 / 24, കോഴിക്കോട് – 8287932098

Exit mobile version