Site iconSite icon Janayugom Online

വിനോദ് സ‍ഞ്ചാര പാക്കേജുമായി ഐആര്‍സിടിസി

ഹൈദരാബാദ്, ആഗ്ര, ഡല്‍ഹി, ജയ്പൂര്‍, ഗോവ എന്നീ ടൂറിസ്റ്റ് സങ്കേതങ്ങള്‍ കോര്‍ത്തിണക്കി 12 ദിവസത്തെ വിനോദയാത്ര പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി). കൊച്ചുവേളിയില്‍ നിന്നും 19ന് ആരംഭിച്ച് 30ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കു റെയില്‍വേ കാറ്ററിങ് വിഭാഗം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സ്ലീപ്പര്‍, എസി എന്നിവ ഉള്‍പ്പെടെ 750 സഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനില്‍ ഒരേ സമയം 760 പേര്‍ക്ക് യാത്ര ചെയ്യാം. 544 യാത്രക്കാര്‍ക്ക് എസിയിലും 206 പേര്‍ക്ക് സ്ലീപ്പര്‍ ക്ലാസിലുമാണ് യാത്ര ചെയ്യാനാവുക. എല്ലാ മാസവും ആരംഭിക്കാനിരിക്കുന്ന വിനോദായാത്രാ വിവരങ്ങള്‍ ഐഐര്‍സിടിസി ഓഫീസുകളില്‍ നേരിട്ടും, ഓണ്‍ലൈനിലും ബുക്കു ചെയ്യാം.

തിരുവനന്തപുരം, തൃശ്ശൂര്‍, ഒറ്റപ്പാലം, പാലക്കാട്, പൊത്തന്നൂര്‍, ഈറോഡ്, സേലം എന്നീ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് കയറാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. തിരിച്ച് കൊങ്കണ്‍ റെയില്‍വെ വഴി ഷൊര്‍ണൂര്‍, തൃശൂര്‍, എറണകുളം വഴി 30ന് വൈകിട്ട് 6ന് തിരുവനന്ദപുരത്ത് മടങ്ങിയെത്താനാവുമെന്നും സതേണ്‍ റയില്‍വേ പാലക്കാട് എഡിആര്‍എം 2 സിടി സക്കീര്‍ ഹുസൈന്‍, ഐആര്‍സിടിസി എറണാകുളം റീജണല്‍ മാനേജര്‍ ശ്രീജിത്ത് ബാപ്പുജി, ഏരിയാ മാനേജര്‍ അജിത്ത് കുമാര്‍, സീനിയര്‍ എക്‌സിക്യൂട്ടീവുമാരായ ബിനുകുമാര്‍, വിനോദ്കുമാര്‍ നായര്‍ എന്നിവര്‍ യാത്രയും നിരക്കുകളും വിശദീകരിച്ചു.

Eng­lish Sum­ma­ry: IRCTC with Trav­el Package

You may also like this video

Exit mobile version