ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് ഓള്‍ഔട്ടായി. ഹാര്‍ദിക് പാണ്ഡ്യ മൂന്നും ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാന്‍ അയര്‍ലന്‍ഡിനായില്ല. ഏഴാമനായി ബാറ്റിങ്ങിനെത്തി 14 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഗാരെത് ഡെലാനിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്കോറര്‍. മൂന്ന് സിക്സറുകള്‍ മാത്രം പിറന്ന ഐറിഷ് ഇന്നിങ്‌സില്‍ രണ്ട് സിക്സറുകള്‍ നേടിയത് ഡെലാനിയായിരുന്നു. ഡെലാനിയെ കൂടാതെ ലോര്‍കാന്‍ ടക്കര്‍ (10), കര്‍ട്ടിസ് കാംപെര്‍ (12), ജോഷ്വാ ലിറ്റില്‍ (14) എന്നിവര്‍ക്ക് മാത്രമാണ് ഐറിഷ് നിരയില്‍ രണ്ടക്കം കടക്കാനായത്.
മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍ എന്നിവരില്ലാതെയാണ് ടീമിറങ്ങിയത്. നാല് ഓള്‍റൗണ്ടര്‍മാരെയാണ് രോഹിത് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ അര്‍ഷ്ദീപ് എറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ അയര്‍ലന്‍ഡിന് പോള്‍ സ്‌റ്റെര്‍ലിങ് (2), ആന്‍ഡ്ര്യൂ ബാല്‍ബിര്‍നി (5) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഏഴാം ഓവറിലെ അവസാന പന്തില്‍ ലോര്‍കന്‍ ടക്കറേയും അയര്‍ലന്‍ഡിന് നഷ്ടമായി. ഹാരി ടെക്ടര്‍, ക്വേര്‍ടിസ് കാംഫര്‍ , ജോര്‍ജ് ഡോക്ക്‌റെല്‍, ബാരി മക്കാര്‍ത്തി, മാര്‍ക് അഡെയ്ര്‍ എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
English Summary:Ireland crushed by India’s pace
You may also like this video