Site iconSite icon Janayugom Online

തുറവൂർ ഉയര പാതയിലെ ഇരുമ്പ് ബീമുകൾ നിലം പതിച്ചു; തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറി തകർന്നു

അഴിച്ചു മാറ്റുന്നതിനിടയിൽ തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ നിലംപതിച്ചു. തുടർന്ന് ബീമുകൾ കൊണ്ടുപോകാനായി തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറി തകർന്നു. തുറവൂർ ജംക്‌ഷനിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. കോൺക്രീറ്റ് ഗർഡറുകൾക്ക് താങ്ങായി താൽക്കാലികമായി സ്ഥാപിച്ച ബീമുകൾക്ക് 80 ടൺ ഭാരമാണ് ഉള്ളത്. ബീമുകൾ ഇറക്കുമ്പോൾ ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. 

Exit mobile version