Site iconSite icon Janayugom Online

ക്രമക്കേട്: രാമനാട്ടുകര നഗരസഭയിലെ രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു

രാമനാട്ടുകര നഗരസഭയിൽ അനധികൃതമായി നിർമ്മാണം നടത്തിയ കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതുമായി ബന്ധപ്പെട്ട ആരോപണത്തിൽ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.
പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയ റവന്യൂ ഇൻസ്പക്ടർ എൻ അജിത് കുമാർ, എൽ ഡി ക്ലർക്ക് സി എച്ച് സാജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതായി നഗരസഭാ ചെയർപേഴ്‌സൺ ബുഷ്റ റഫീഖ് അറിയിച്ചു.

Eng­lish Sum­ma­ry: Irreg­u­lar­i­ty: Two employ­ees of Ramanatukara Munic­i­pal Cor­po­ra­tion were suspended

You may like this video also

YouTube video player
Exit mobile version