Site iconSite icon Janayugom Online

ജലസേചനപദ്ധതി :തെലങ്കാനയില്‍ റെഡ്ഡി-കെസിആര്‍ പോര് ശക്തമാകുന്നു

ജലസേചന പദ്ധതികളെച്ചൊല്ലി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡയും, മുന്‍ മഖ്യമന്ത്രി കെ ചന്ദ്രശേഖരറാവും തമ്മിലുള്ള പോര് ശക്തമാകുന്നു.ഇരുവരും ആരോപണ‑പ്രത്യാരോപണമായി രംഗത്ത് എത്തിയിരിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിന് ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കെ ചന്ദ്രശേഖർ റാവുവും തമ്മിലുള്ള പോരാണ് കാണാന്‍ കഴിയുന്നത് . കൃഷ്ണ നദീതട പദ്ധതികൾ കേന്ദ്രത്തിന് വിട്ടുനൽകിയ കോൺഗ്രസ് സർക്കാരിനെതിരെ ഭാരത് രാഷ്ട്ര സമിതിയുടെ ചലോ നൽഗൊണ്ട ആഹ്വാനത്തിനും പ്രതിഷേധത്തിനും ഒരുങ്ങുമ്പോൾ, കാളേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലെ അഴിമതി തുറന്നുകാട്ടാൻ മുഖ്യമന്ത്രി മെഡിഗദ്ദയിലേക്ക് പോകുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പരാജയത്തിനും തുടർന്നുള്ള തന്റെ ശസ്ത്രക്രിയയ്ക്കും ശേഷം ഇതാദ്യമായാണ് കെസിആർ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്. ശ്രീശൈലം, നാഗാർജുന സാഗർ പദ്ധതികൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുള്ള കൃഷ്ണ റിവർ മാനേജ്‌മെൻ്റ് ബോർഡിന് (കെആർഎംബി) കൈമാറുന്നതിനെതിരെയുള്ള പ്രതിഷേധത്തിന് അദ്ദേഹം നേതൃത്വം നൽകും. കൃഷ്ണ നദിയിലെ 15 പദ്ധതികൾ കെആർഎംബിക്ക് കൈമാറാൻ തെലങ്കാനയും ആന്ധ്രയും തത്വത്തിൽ സമ്മതിച്ചതിനെ തുടർന്നാണ് നൽഗൊണ്ട പൊതുയോഗം വിളിച്ചത്.

ഇതിൽ ആറെണ്ണം തെലങ്കാനയിലാണ്. എന്നാൽ, തെലങ്കാന ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡി ഇത്തരമൊരു തീരുമാനം നിഷേധിച്ചു. ചില വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ പദ്ധതികൾ കൈമാറൂ എന്ന പ്രമേയം തിങ്കളാഴ്ച സംസ്ഥാന നിയമസഭ പാസാക്കി. തെലങ്കാനയും എപിയും തമ്മിലുള്ള ജലവിതരണം വൃഷ്ടിപ്രദേശം, വരൾച്ചബാധിത പ്രദേശം, തടത്തിലെ ജനസംഖ്യ, കൃഷിയോഗ്യമായ പ്രദേശം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും എന്ന് ഉത്തം കുമാർ റെഡ്ഡി അഭിപ്രായപ്പെട്ടു.

ചരിത്രപരമായ അനീതിയും നിലവിലെ സാഹചര്യവും കണക്കിലെടുത്ത്, തെലങ്കാന സർക്കാർ മുന്നോട്ടുവച്ച വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ പൊതു പദ്ധതികളുടെ നിയന്ത്രണം കെആർഎംബിക്ക് കൈമാറില്ലെന്ന് സഭ ഇതിനാൽ തീരുമാനിക്കുന്നു. ഈ സംഭവവികാസത്തിന് ശേഷം, നൽഗൊണ്ട യോഗത്തിന്റെ പേരിലാണ് കോൺഗ്രസ് ഈ നിബന്ധനകൾ വെക്കാൻ നിർബന്ധിതരായതെന്ന് ബിആർഎസ് അവകാശപ്പെട്ടു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഡെപ്യൂട്ടി മുഖ്യമന്ത്രി ഭട്ടി വിക്രമാർക, മന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ ബസുകളിൽ മെഡിഗഡ്ഡയിലേക്ക് പോകും.

Eng­lish Summary:
Irri­ga­tion scheme: Red­dy-KCR bat­tle inten­si­fies in Telangana

You may also like this video:

Exit mobile version