Site iconSite icon Janayugom Online

ചെരുപ്പ് തിരികെ ചോദിച്ചതിൽ പ്രകോപനം; കൂടരഞ്ഞിയിൽ ഏഴാം ക്ലാസുകാരനെ പ്ലസ്‌ടു വിദ്യാർഥി മർദിച്ചതായി പരാതി

കൂടരഞ്ഞിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ പ്ലസ്‌ടു വിദ്യാർഥി വീട്ടിൽ കയറി മർദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാർഥിയുടെ ചെരുപ്പ് പ്ലസ് ടു വിദ്യാർഥി ധരിച്ചിരുന്നു. ഇത് തിരിച്ചു ചോദിച്ചതാണ് പ്രകോപനത്തിന് വഴിവച്ചത്. വിദ്യാർഥിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. വിദ്യാർഥിയുടെ സഹോദരന്റെ കൂട്ടുകാരനാണ് മർദനത്തിന് പിന്നിൽ. വീട്ടിലെത്തിയ പ്ലസ്‌ടു വിദ്യാർഥി ഏഴാം ക്ലാസുകാരൻ്റെ ചെരുപ്പ് ധരിച്ചിരുന്നത്. ഏഴാം ക്ലാസുകാരൻ വീടിന് പുറത്തിറങ്ങാനായി ഇത് തിരിച്ചുചോദിച്ചു. പിന്നാലെയാണ് ആക്രമണം. 

Exit mobile version