
കൂടരഞ്ഞിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ പ്ലസ്‌ടു വിദ്യാർഥി വീട്ടിൽ കയറി മർദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാർഥിയുടെ ചെരുപ്പ് പ്ലസ് ടു വിദ്യാർഥി ധരിച്ചിരുന്നു. ഇത് തിരിച്ചു ചോദിച്ചതാണ് പ്രകോപനത്തിന് വഴിവച്ചത്. വിദ്യാർഥിയുടെ നെഞ്ചിനും മുഖത്തും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. വിദ്യാർഥിയുടെ സഹോദരന്റെ കൂട്ടുകാരനാണ് മർദനത്തിന് പിന്നിൽ. വീട്ടിലെത്തിയ പ്ലസ്‌ടു വിദ്യാർഥി ഏഴാം ക്ലാസുകാരൻ്റെ ചെരുപ്പ് ധരിച്ചിരുന്നത്. ഏഴാം ക്ലാസുകാരൻ വീടിന് പുറത്തിറങ്ങാനായി ഇത് തിരിച്ചുചോദിച്ചു. പിന്നാലെയാണ് ആക്രമണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.