ഗുജറാത്തിലെ പ്രമുഖ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി കേന്ദ്രവുമായ ഉഞ്ജയില്‍ നിന്ന് പിടികൂടിയത് മുപ്പതിനായിരത്തിലധികം വരുന്ന വ്യാജ ജീരകം. 30,260 കിലോഗ്രാം വ്യാജ ജീരകവും അസംസ്‌കൃത വസ്തുക്കളുമാണ് ഫുഡ് ആൻഡ് ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ (എഫ്‌ഡിസിഎ) ഉൻജായിലെ ഒരു ഗോഡൗണിൽ നിന്ന് വ്യാഴാഴ്ച പിടിച്ചെടുത്തത്. ജീരകം, പെരുംജീരകം, കടുക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ ഏറ്റവും വലിയ വിപണിയും കയറ്റുമതി കേന്ദ്രവുമാണ് ഉഞ്ജ.
എഫ്‌ഡിസിഎ, ഗാന്ധിനഗർ, പ്രാദേശിക എഫ്‌ഡിസിഎ ഉദ്യോഗസ്ഥർ, ഗുജറാത്ത് പൊലീസ് എന്നിവരുടെ ഫ്‌ളയിംഗ് സ്ക്വാഡ് ദിലീപ് പട്ടേലിന്റെ ഗംഗാപൂർ‑രാംപൂർ റോഡിലെ ഗോഡൗണിൽ റെയ്ഡ് നടത്തിയിരുന്നു.
വ്യാജ ജീരകവും യഥാർത്ഥ ജീരകവും കലർത്തിയാണ് ഇവര്‍ വിപണികളില്‍ എത്തിച്ചിരുന്നതെന്ന് സ്ക്വാഡ് കണ്ടെത്തി.
പെരുംജീരകം, ശർക്കര‑വെള്ളം, ക്രീം നിറമുള്ള പൊടി എന്നിവയുടെ അവശിഷ്ടങ്ങൾ കലർത്തിയാണ് വ്യാജ ജീരകമുണ്ടാക്കിയിരുന്നത്. സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
English Summary: Is counterfeit cumin on the market? More than 30,000 kg of cumin was seized from Dileep’s godown
You may like this video also