Site iconSite icon Janayugom Online

മോഡിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജം? ചര്‍ച്ചകള്‍ കൊഴുക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജിത് കൗറിന്റെ പ്രസംഗമാണ് വീണ്ടും വൈറലായിരിക്കുന്നത്. മോഡിയുടെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചയായതിനുശേഷം രാഷ്ട്രീയ നേതാക്കള്‍, തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത പ്രദര്‍ശിപ്പിക്കുന്ന ക്യാമ്പയിനിന് ആംആദ്മി പാര്‍ട്ടി തുടക്കം കുറിച്ചിരുന്നു.

അരുണ്‍ ജെയ്റ്റ്ലി, വിജയ് ഗോയല്‍ തുടങ്ങിയവര്‍ തനിക്കൊപ്പം പഠിച്ചവരാണെന്നും എന്നാല്‍ അതേ കാലഘട്ടത്തില്‍ പഠിച്ച മോഡിയെക്കുറിച്ച് തനിക്ക് അറിയാന്‍ സാധിച്ചിട്ടില്ലെന്നും അമര്‍ജിത് കൗര്‍ പ്രസംഗത്തില്‍ പറയുന്നു. അതേ കാലഘട്ടത്തില്‍ പഠിച്ച തനിക്ക് ലഭിച്ച സര്‍ട്ടിഫിക്കറ്റും മോഡി ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റും വ്യത്യാസമുള്ളതാണെന്ന് അവര്‍ പ്രസംഗത്തില്‍ പറയുന്നു.

നേരത്തെ 1983ലാണ് മോഡിയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അതേസമയം അത് ഞായറാഴ്ചയാണെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. 1992ല്‍ വന്ന ഫോണ്ട് എങ്ങനെയാണ് 1983ലിറങ്ങിയ മോഡിയുടെ സര്‍ട്ടിഫിക്കറ്റില്‍ വന്നതെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: is mod­i’s cer­tifi­cate fake? Amar­jith Kaur

You may also like this video

Exit mobile version