Site icon Janayugom Online

അഫ്ഗാനിലെ ചാവേര്‍ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

അഫ്ഗാനിലെ കുന്ദൂസിൽ ഷിയാ പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ആക്രമണത്തിൽ 100ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനക്കിടെയാണ് ചാവേർ ആക്രമണം നടന്നത്.

പ്രാർത്ഥനക്കെത്തിയവരിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടെന്ന് കുന്ദൂസ് പ്രവിശ്യ ഡെപ്യൂട്ടി പൊലീസ് ഓഫിസർ മുഹമ്മദ് ഒബൈദ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ആരും ഏറ്റെടുത്തിരുന്നില്ല. കുട്ടികളടക്കമുള്ളവർ മരിച്ചവരിലുൾപ്പെടുന്നു.

കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയിൽ നടന്ന ആക്രമണത്തിൽ 12ലേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടന്നതായി താലിബാനും സ്ഥിരീകരിച്ചു. എന്നാൽ എത്രപേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിൽ വ്യാവസായികമായി ഏറെ പ്രധാന്യമുള്ള നഗരമാണ് കുന്ദുസ്.
eng­lish sum­ma­ry; IS took respon­si­bil­i­ty in Sui­cide bomb­ing in Afghanistan took responsibility
you may also like this video;

Exit mobile version