Site iconSite icon Janayugom Online

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും.

ഒഡിഷയ്ക്ക് മുകളില്‍ നിലനില്‍ക്കുന്ന തീവ്രന്യൂനമര്‍ദവും ഗുജറാത്ത് മുതല്‍ കേരള തീരം വരെയുള്ള ന്യൂനമര്‍ദപ്പാത്തിയുമാണ് മഴ തുടരാന്‍ കാരണം. കടലില്‍ പോകുന്നതിന് മത്സ്യതൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും തുടരുകയാണ്.

Eng­lish sum­ma­ry; Iso­lat­ed heavy rain in the state

You may also like this video;

Exit mobile version