Site iconSite icon Janayugom Online

ഗാസയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രേയേല്‍; 24മണിക്കൂറിനിടെ മൂന്നു മരണം, നിരവധിപേര്‍ക്ക് പരിക്ക്

പിടിയിലുള്ള മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കാന്‍ ഹമാസ് നിര്‍ദ്ദേശം വച്ചിട്ടും ഗാസ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതെ ഇസ്രയേല്‍.24 മണിക്കൂറിനിടെ ഗാസയിലാകെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു മരണം.നിരവധി പേര്‍ക്ക് പരിക്കേറ്റു.ഇസ്രയേൽ വെടിനിർത്തൽ കരാർ നിരന്തരം ലംഘിക്കുകയാണെന്ന്‌ അധിനിവേശ വെസ്റ്റ്‌ബാങ്കിലെ തുൽക്കരിം ഡെപ്യൂട്ടി ഗവർണർ ഫൈസൽ സലാമ പറഞ്ഞു. 

തുൽക്കരിം അഭയാർഥി ക്യാമ്പിലെ 50 വീടുകളും 280 കടകളും തകർത്തു. നിലവിൽ ക്യാമ്പിൽ 50 കുടുംബം മാത്രമാണുള്ളത്‌. വെസ്റ്റ്‌ബാങ്കിന്റെ പടിഞ്ഞാറൻ മേഖലയിൽ ജനുവരി 21 മുതൽ കടുത്ത ആക്രമണം തുടരുന്നു. ഇതുവരെ 55 പേർ കൊല്ലപ്പെട്ടു.അതേസമയം ഗാസയിലെ കെട്ടിടാവശിഷ്‌ടങ്ങളടക്കമുള്ള മാലിന്യങ്ങൾ നീക്കാൻ യന്ത്രങ്ങളുമായെത്തിയ വാഹനങ്ങൾക്ക്‌ ഗാസയിലേക്ക്‌ ഇസ്രയേല്‍ പ്രവേശനാനുമതി നിഷേധിച്ചു. ആറ്‌ ചെറിയ യന്ത്രങ്ങൾ മാത്രമാണ്‌ കടത്തിവിട്ടത്. നൂറുകണക്കിന്‌ വാഹനങ്ങൾ അനുമതി കാത്ത്‌ കിടക്കുകയാണ്. 

Exit mobile version