ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി ഇസ്രയേല്‍. യുദ്ധം തുടങ്ങി മൂന്ന് ദിനം പിന്നിടുന്ന വേളയില്‍ മരണ സംഖ്യ 1,300 ആയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ഗാസയില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രയേല്‍ രംഗത്ത് വന്നതോടെ ജനജീവിതം നരകതുല്യമായി.
ഗാസയില്‍ ഇസ്രയേല്‍ സൈന്യം നിരന്തര പരിശോധന നടത്തി വരികയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. പോരാട്ടം തുടരുകയാണെന്നും കുടുതല്‍ ഇസ്രയേലികളെ പിടികൂടിയതായും ഹമാസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി. ഇസ്രയേല്‍ തടവിലാക്കിയ പലസ്തീന്‍ തടവുകാരുടെ മോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ സ്വാധീനമേഖലകളില്‍ നിന്ന് ജനങ്ങള്‍ ഉടന്‍ ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേല്‍ പ്രധാമനന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. പ്രദേശമാകെ തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിജയം തങ്ങളുടെ സമീപമെത്തിയെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.
യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക രംഗത്ത് വന്നു. വിമാനവാഹിനി കപ്പലടക്കം നിരവധി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേയ്ക്ക് തിരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ യുദ്ധത്തില്‍ പിടികൂടിയവരെ മോചിപ്പിക്കാനായി ഇരുരാജ്യങ്ങളുമായി സന്ധിസംഭാഷണത്തിന് സന്നദ്ധമായി ഖത്തര്‍ മുന്നോട്ട് വന്നു.
English Summary: Israel-Hamas conflict intensified
You may also like this video