Site iconSite icon Janayugom Online

ഇസ്രയേൽ‑ഹമാസ് സമാധാന കരാർ: ബന്ദികളെ കൈമാറി തുടങ്ങി; ആദ്യഘട്ടത്തിൽ ഏഴ് പേരെ മോചിപ്പിച്ചു

ഇസ്രയേൽ‑ഹമാസ് സമാധാന കരാറിന്റെ ഭാഗമായി ബന്ദികളുടെ കൈമാറ്റം ആരംഭിച്ചു. ആദ്യസംഘത്തിൽ ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. മോചിപ്പിച്ചവരെ ഹമാസ് റെഡ് ക്രോസിന് കൈമാറി. രണ്ട് വർഷത്തെ തടവിന് ശേഷം സ്വതന്ത്രരായ ഇവർ വൈദ്യപരിശോധനകൾക്ക് ശേഷം ഉടൻ ബന്ധുക്കൾക്കൊപ്പം ചേരും.

ഗാലി ബെർമാൻ, സിവ് ബെർമൻ, മതാൻ ആംഗ്രെസ്റ്റ്, അലോൺ ഓഹെൽ, ഒമ്രി മിറാൻ, ഈറ്റൻ മോർ, ഗൈ ഗിൽബോവ‑ദലാൽ എന്നിവരെയാണ് ആദ്യഘട്ടത്തിൽ മോചിപ്പിച്ചതെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദി മോചനം ഇസ്രയേലിലുടനീളം സ്ഥാപിച്ച വലിയ സ്ക്രീനുകളിൽ തത്സമയം പ്രദർശിപ്പിച്ചു. ആയിരങ്ങളാണ് മോചന ദൃശ്യങ്ങൾ കാണാൻ ഒത്തുകൂടിയത്. ഹമാസ് ബന്ദികളാക്കിയ 20 ഇസ്രയേൽ പൗരന്മാരിൽ ബാക്കിയുള്ള 13 പേരുടെ മോചനവും ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് സൂചന.

Exit mobile version