Site iconSite icon Janayugom Online

ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക്; ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി വിദേശകാര്യമന്ത്രാലയം

പശ്ചിമേഷ്യയെ അസ്വസ്ഥമാക്കിക്കൊണ്ട് ഇസ്രായേല്‍ – പലസ്തീന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് കടക്കുകയാണ്. പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമിട്ട് 5000 റോക്കറ്റുകൾ തൊടുത്തതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം യുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്നും തിരിച്ചടി നല്‍കുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്. ഇസ്രായേൽ നഗരങ്ങൾക്കുനേരെ റോക്കറ്റുകള്‍ തൊടുത്താണ് ആക്രമണം അഴിച്ചുവിട്ടത്. യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രായേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം ആളുകൾക്കുനേരെ ഗ്രനേഡ് ആക്രമണവും വെടിവെയ്പ്പും നടത്തി. 20 മിനിറ്റിൽ 5000 റോക്കറ്റുകൾ തൊടുത്തുവെന്നാണ് ഹമാസ് സായുധ സംഘം അവകാശവാദം. ആക്രമണത്തിൽ അഞ്ച് പേർ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. 35 ഇസ്രായേൽ സൈനികരെ ബന്ധികളാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു. ജെറുസലേം, ടെൽ അവീവ് അടക്കം പ്രധാന ഇസ്രയേൽ നഗരങ്ങളിലെല്ലാം ആക്രമണമുണ്ടായി. അൽ അഖ്‌സ പള്ളിക്കുനേരെ നടന്ന ഇസ്രായേലി അതിക്രമങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നാണ് ഹമാസിന്റെ വിശദീകരണം. 

ശക്തമായ ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം നല്‍കി. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.

Eng­lish Summary:Israel-Palestine Con­flict Towards War; The Min­istry of Exter­nal Affairs issued a warn­ing to Indians
You may also like this video

Exit mobile version