ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ മരണത്തിന് പിന്നാലെ ഭാര്യ മൻസൂറെ ഖോജസ്തേയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ‑യുഎസ് സംയുക്ത ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു മൻസൂറ ഖൊജസ്തേ. ഇസ്രയേലിന്റെ സഹകരണത്തോടെ അമേരിക്ക നടത്തിയ ‘എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിലാണ് ഖമനെയിയും കുടുംബവും കൊല്ലപ്പെട്ടത്. ഖമനെയിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രയേൽ‑യുഎസ് ആക്രമണം; ഖമനെയിക്ക് പിന്നാലെ ഭാര്യയും കൊല്ലപ്പെട്ടു

