ഗാസാ സിറ്റിയില്‍ ബോംബാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേല്‍ സൈന്യം. പലസ്തീന്‍കാരെല്ലാം നഗരം വിട്ട് തെക്കന്‍ മേഖലയിലേക്ക് പോകണമന്നും ആവശ്യപ്പെട്ടു. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയുടെ ഓഫീസിലേക്ക് ബോംബ് വര്‍ഷം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. ദോഹയില്‍ അമേരിക്ക, ഈജിപ്ത്, ഖത്തർ സമാധാനസംഘം ഇസ്രയേൽ പ്രതിനിധികളുമായി ഗാസ വിഷയം ചർച്ച ചെയ്യവെയാണ് ആക്രമണം കടുപ്പിക്കുന്നത്.
ഇവിടേക്ക് കൂടുതൽ സൈന്യവും ടാങ്കുകളടക്കം യുദ്ധോപകരണങ്ങളും കേന്ദ്രീകരിക്കുന്നുമുണ്ട്.ഹമാസ് പോരാളികൾ പുനഃസംഘടിക്കുന്നത് തടയാനാണ് ആക്രമണം കടുപ്പിക്കുന്നതെന്നാണ് ഇസ്രയേൽ വാദം.ഖാൻ യൂനിസിലെ അൽ അവ്‌ദ സ്കൂളിൽ പ്രവർത്തിക്കുന്ന അഭയാർഥി ക്യാമ്പിലേക്ക് ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു.
സ്കൂൾ മുറ്റത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്ന കുട്ടികളും കാഴ്‌ചക്കാരായിരുന്ന കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.ഇതിന്റെ വീഡിയോയും പുറത്തുവന്നു. ബുധൻ പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മധ്യ ഗാസയിലെ ദെയ്‌ർ അൽ ബലായിൽ ആറ് കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു.നുസെയ്‌റത്ത് ക്യാമ്പിൽ 12 പേർ കൊല്ലപ്പെട്ടു.
English Summary
Israel wants to completely vacate Gaza City
You may also like this video: