തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിൽ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ നടത്തിയ ബോംബ് ആക്രമണത്തിൽ കുട്ടികളടക്കം 68പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ് ദിന്‍ കസബ് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഒളിവില്‍ കഴിഞ്ഞ കസബിനെ വകവരുത്താനായാണ് ജനവാസ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്.
ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇസ് അൽ ദിൻ കസബ്, ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളിൽ ഒരാളാണെന്നും സൈന്യം വ്യക്തമാക്കി. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേൽ വ്യോമാക്രമണം നടത്തി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു മേഖലകളിലും വെടിനിർത്തൽ നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ നടപടി. എന്നാൽ താൽക്കാലിക വെടിനിർത്തലിന് ഹമാസ് അനുകൂലമല്ലെന്ന് ഹമാസ് അനുകൂല വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.