Site iconSite icon Janayugom Online

ഇസ്രയേൽ ആക്രമണം; ഹിസ്ബുള്ളയുടെ ഒരു കമാൻഡർ കൂടി കൊല്ലപ്പെട്ടു

ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഒരു കമാൻഡർ കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിൽ 14 പേർക്കൊപ്പമാണ് കമാൻഡറായ മഹമുദ് വഹാബി കൊല്ലപ്പെട്ടത്.
ഹിസ്ബുള്ളയുടെ റദ്‍വാൻ സേനയുടെ മുതിർന്ന കമാൻഡറാണ് വഹാബി. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇബ്രാഹിം അഖീൽ കഴിഞ്ഞാൽ റദ്‍വാൻ സേനയിലെ രണ്ടാ​മനായാണ് മഹമുദ് വഹാബി പരിഗണിക്കപ്പെടുന്നത്. 

അതേസമയം, ഇസ്രയേലിന് നേരെ 16ഓളം ആക്രമണങ്ങൾ നടത്തിയെന്ന് ഹിസ്ബുള്ള അറിയി­ച്ചു. വടക്ക­ൻ ഇ­സ്രയേൽ ല­ക്ഷ്യമിട്ടായി­­രുന്നു ആ­ക്രമണങ്ങളെല്ലാം. മേഖലയെ ല­ക്ഷ്യമാക്കി 140 റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തുവിട്ടത്.
ലെബനൻ നഗരത്തിലെ കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് അഖീൽ കൊല്ലപ്പെട്ടത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ആക്രമണത്തിൽ ഇബ്രാഹീം ആഖിൽ അടക്കം 14 പേർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. 66ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉണ്ടെന്ന് ലെബനന്‍ അറിയിച്ചു.
ആക്രമണത്തിൽ രണ്ട് കെട്ടിടങ്ങൾ പൂർണമായി തകർന്നു. റദ്‍വാൻ സേന യൂണിറ്റിന്റെ യോഗത്തിനിടെയാണ് ആക്രമണം നടന്നതെന്നും നിരവധി കമാൻഡർമാർ കൊല്ലപ്പെട്ടതായും ഇസ്രയേൽ അവകാശപ്പെട്ടിരുന്നു.

Exit mobile version