ഇറാനുമായുള്ള യുദ്ധം സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാകുമെന്ന മുന്നറിപ്പുമായി ഇസ്രയേല്‍ ധനകാര്യ മന്ത്രാലയം. നിലവിലെ നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ ആഴ്ചയില്‍ മൂന്നു ബില്യണ്‍ ഡോളറോളം നഷ്ടമുണ്ടാകുമെന്നാണ കണക്ക്. ഇറാനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇസ്രയേലിന്റെ ആഭ്യന്തര ഉത്പാദനത്തെയും , വ്യാപാരത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
നിലവിലെ റെഡ് ലെവൽ നിയന്ത്രണം മൂലം ആഴ്ചതോറും വൻബാധ്യതയാണ് ഇസ്രയേൽ നേരിടുന്നത്. രാജ്യവ്യാപകമായി സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത് തൊഴിൽ മേഖലയെ പരോക്ഷമായി ബാധിച്ചു. അവശ്യ സേവനങ്ങളൊഴികെ മിക്കവാറും തൊഴിലിടങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം ഉത്പാദനം തടസ്സപ്പെടുത്തി. സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന വലിയൊരു വിഭാഗം ആളുകളെ സൈനിക സേവനത്തിനായി നിയോഗിച്ചത് തൊഴിൽ വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചു.

