ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതിയെ കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞുവച്ച ശേഷം മടക്കി അയച്ചുവെന്ന് റിപ്പോര്‍ട്ട്. കേസിലെ 12-ാം പ്രതിയായ മുന്‍ ഐബി അസിസ്റ്റന്റ് ഡയറക്ടര്‍ കെ വി തോമസിനെയാണ് തടഞ്ഞത്. എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് അറിഞ്ഞതെന്നും യാത്രാവിലക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണ പുരോഗതി അറിയിക്കുകയോ അതേക്കുറിച്ച് യാതൊരു വിവരവും നല്‍കാതിരിക്കുകയും ചെയ്യുന്ന സാഹചര്യാണ്. വിമാനത്താവളത്തിലെത്തി ബാക്കിയെല്ലാ നടപടികളും പൂര്‍ത്തിയാക്കിഎമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.
ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയിക്കാതിരുന്നത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. ലണ്ടനിലുള്ള മകളെ കാണാന്‍ പോകാനായി മൂന്ന് ലക്ഷം രൂപ മുടക്കിയാണ് തനിക്കും ഭാര്യക്കും ടിക്കറ്റെടുത്തത്. മാനസികമായി പീഡനം അനുഭവിക്കേണ്ടിവന്ന അവസ്ഥയാണ്. ചാരക്കേസിന്റെ പേരില്‍ തന്നെ 1994 മുതല്‍ വേട്ടയാടുകയാണ്. കേസില്‍ തനിക്ക് ഒരു പങ്കുമില്ലെന്ന് സിബിഐ തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ട്. സിബിഐ ചാര്‍ജ് ഷീറ്റ് നല്‍കാതെ തന്നെ ഉപദ്രവിക്കുകയാണെന്നും രാജ്യസ്‌നേഹിയായ തനിക്ക് സ്വാതന്ത്ര്യദിനത്തില്‍ സിബിഐ നല്‍കിയ സമ്മാനമാണിതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. മാസങ്ങള്‍ക്ക് മുന്‍പേ തയ്യാറെടുപ്പ് നടത്തിയതാണ് യാത്രയ്ക്ക് വേണ്ടിയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചാണ് ഹൈക്കോടതിയെ സമീപിക്കാന്‍ കെ വി തോമസ് ഒരുങ്ങുന്നത്.
English summary; ISRO case accused send back from airport
You may also like this video;