Site iconSite icon Janayugom Online

മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും പി.എച്ച്.ഡി കരസ്ഥമാക്കി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

സംസ്ഥാനത്ത് സയന്‍സില്‍ ടോപ്പര്‍ ആയിരുന്നിട്ട് കൂടി ഐ.ഐ.ടി എന്‍ട്രന്‍സില്‍ ഇരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്.സോമനാഥ്.തന്‍റെ 60ാം വയസ്സില്‍ മദ്രാസ് ഐ.ഐടിയില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എയറോസ്പേസ് സിസ്റ്റത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിപുലീകരിച്ച ഹൈപ്പര്‍ ഇലാസ്റ്റിക് വസ്തുക്കളുടെ പഠനം എന്ന വിഷയത്തിനാണ് അദ്ദേഹം പി.എച്ച്.ഡിയില്‍ ബിരുദം കരസ്ഥമാക്കിയത്.

ഈ വിഷയം എന്‍റെ ഹൃദയത്തോട് ചേര്‍ന്നതാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഞാന്‍ ഐ.എസ്.ആര്‍.ഒയില്‍ എഞ്ചിനീയറായി തുടക്കം കുറിച്ചത് വൈബ്രേഷന്‍ ഐസോലേറ്ററുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നുവെന്നും സോമനാഥ് പറഞ്ഞു.മദ്രാസ് ഐ.ഐ.ടിയുടെ 61ാമത് കോണ്‍വക്കേഷന്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രസംഗം.സോമനാഥിന് ലഭിച്ച നേട്ടങ്ങളായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണം.ഐ.ഐ.ടി.എം ഡയറക്ടര്‍ പ്രോഫ.വി.കാമകോടിയും ഐ.ഐ.ടി.എം ചെയര്‍മാന്‍ ഡോ.പവന്‍ ഗൊയെംകയും ചേര്‍ന്നാണ് അദ്ദേഹത്തിന് ബിരുദം സമ്മാനിച്ചത്.

Eng­lish Summary;ISRO Chair­man receives PhD from IIT Madras
You may also like this video

Exit mobile version