Site iconSite icon Janayugom Online

ഐ.എസ്.ആർ.ഒ ചന്ദ്രയാൻ4,5 ഡിസൈൻ തയ്യാറായതായി റിപ്പോർട്ട്;

ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 4,5 ദൗത്യങ്ങള്‍ക്കായുള്ള ചാന്ദ്ര പര്യവേക്ഷണങ്ങള്‍ പുരോഗമിക്കുന്നു.പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് ദൗത്യങ്ങളുടെയും ഡിസൈന്‍ തയ്യാറായെന്നും ഗവണ്‍മെന്റ് അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്.സോംനാഥ് ഉറപ്പ് നല്‍കി.ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ കാല് കുത്തിയ ആദ്യ രാജ്യം എന്ന ചരിത്രം ഇന്ത്യക്ക് നേടിക്കൊടുത്ത ചന്ദ്രയാന്‍3ന്റെ വിജയത്തെ പിന്തുടര്‍ന്നാണ് പുതിയ ദൗത്യങ്ങള്‍.

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗന്‍യാന്‍ മിഷന്‍ ഡിസംബറിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണെന്നും ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.അവസാന ക്രയോജനിക് ഘട്ടം c32 ഉള്‍പ്പെടെ യുള്ള എല്ലാ ഘട്ട റോക്കറ്റുകളും ശ്രീഹരിക്കോട്ടയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

Exit mobile version