Site iconSite icon Janayugom Online

നിസാര്‍ ഉപഗ്രഹം വേർപ്പെടുന്നതിന്റെ റോക്കറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ട് ഐ ​എ​സ് ആ​ർ. ഒ

ഭൗ​മോ​പ​രി​ത​ല​ത്തി​ലെ മാ​റ്റ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഐ ​എ​സ് ആ​ർ ഒ​യും നാ​സ​യും ​ചേ​ർ​ന്ന് നി​ർ​മി​ച്ച ‘നിസാര്‍’ (നാ​സ-​ഐ.​എ​സ്.​ആ​ർ.​ഒ സി​ന്ത​റ്റി​ക് അ​പ്പ​ർ​ച്ച​ർ റ​ഡാ​ർ) ഉ​പ​ഗ്ര​ഹത്തിന്‍റെ വിക്ഷേപണ ദൃശ്യങ്ങൾ പുറത്ത്. ജി എ​സ് എ​ൽ വി എ​ഫ് ‑16 റോക്കറ്റിൽ ഘടിപ്പിച്ച ഓൺബോർഡ് ക്യാമറകള്‍ പകർത്തിയ ദൃശ്യങ്ങളാണ് ഐഎസ് ആർ ഒ പുറത്തുവിട്ടത്.

ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന റോക്കറ്റിന്‍റെ ഭാഗങ്ങൾ ഖര, ദ്രവ, ക്രയോജനിക് ഘട്ടങ്ങളിൽ വേർപ്പെട്ട് പോകുന്നതും അവസാനം ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ആഗോള ബഹിരാകാശ സഹകരണത്തിലെ ഒരു നാഴികക്കല്ലാണ് ‘നൈ​സാ​ർ’ വിക്ഷേപണമെന്നും ഇസ്രോ എക്സിൽ വ്യക്തമാക്കി.

ഇന്നലെ വൈ​കീ​ട്ട് 5.40ന് ​ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്​​പേ​സ് സെ​ന്റ​റി​ൽ​ നി​ന്ന് ജി എ​സ് എ​ൽ വി എ​ഫ് ‑16 റോ​ക്ക​റ്റി​ലേ​റി​യാണ് നൈ​സാ​റി​ന്റെ ബഹിരാകാശ കു​തി​പ്പ്. മൂ​ന്നു ഘ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വി​ക്ഷേ​പ​ണ​ത്തി​ന്റെ 19ാം മി​നി​റ്റി​ൽ ഭൂ​മി​യി​ൽ​ നി​ന്ന് 745.5 കി​ലോ​മീ​റ്റ​ർ അ​ക​ലെ സൗ​ര‑സ്ഥി​ര ഭ്ര​മ​ണ​പ​ഥ​ത്തി​​ൽ ഉ​പ​ഗ്ര​ഹ​ത്തെ എത്തിച്ചു.

Exit mobile version