Site iconSite icon Janayugom Online

ഐഎസ്ആർഒ നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും ഒരുങ്ങുന്നു; ശിലാസ്ഥാപനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

ഐഎസ്ആർഒയുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമാകുന്ന ഡോ. എ പി ജെ അബ്ദുൾ കലാം വിജ്ഞാന കേന്ദ്രത്തിന്റെയും ബഹിരാകാശ മ്യൂസിയത്തിന്റെയും ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കവടിയാറിൽ ഇന്ന് വൈകുന്നേരം 5.30ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ, പൊതുവിദ്യാഭ്യാസ മന്ത്രി ആന്റണി രാജു, എംപിമാരായ ഡോ. ശശി തരൂർ, ബിനോയ് വിശ്വം, വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി പി ജോയ് എന്നിവർ പങ്കെടുക്കും.
വിഎസ്എസ്‌സിയുടെ ഓഫിസ് കാമ്പസിന് പുറത്ത്, തിരുവനന്തപുരം നഗരത്തിൽ ഒരു നോളജ് സെന്ററും ബഹിരാകാശ മ്യൂസിയവും ഉണ്ടാകണമെന്ന് ഐഎസ്ആർഒ താല്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്. കവടിയാറിൽ അനുവദിച്ച 1.3 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. നിലവിൽ പദ്ധതിക്ക് ഡിഒഎസ് അംഗീകാരം ലഭിച്ചിട്ടുണ്ട്.

eng­lish summary;ISRO Knowl­edge Cen­ter and Space Muse­um are com­ing up

you may also like this video;

Exit mobile version