Site icon Janayugom Online

ഐഎസ്ആർഒയിലെ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ശാസ്ത്രജ്ഞ അന്തരിച്ചു

ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞയായ വളർമതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെന്നൈ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ ‑3 യിലായിരുന്നു വളർമതി അവസാനമായി കൗണ്ട്‌ഡൗൺ പറഞ്ഞത്.

2015ൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ പേരിൽ ആദ്യമായി ഏർപ്പെടുത്തിയ പുരസ്‌കാരവും വളർമതിക്ക് ലഭിച്ചിട്ടുണ്ട്. 1959ൽ തമിഴ്‌നാട്ടിലെ അരിയല്ലൂരിൽ ജനിച്ച വളർമതി 1984ലാണ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞയായി ചേർന്നത്.

Eng­lish Sum­ma­ry: ISRO sci­en­tist N Valar­mathi, voice behind Chandrayaan‑3 count­down, dies
You may also like this video

Exit mobile version