Site iconSite icon Janayugom Online

ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് വിഷയം പ്രത്യേക ചര്‍ച്ചയാകും

ഇന്ത്യന്‍ എംബസിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഈ ആഴ്ച ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യും. അനധികൃത റിക്രൂട്ട്‌മെന്റ് ചൂഷണങ്ങള്‍ക്ക് കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ച ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ധാരണപത്രം മുന്നില്‍വെച്ച് വിഷയം ചര്‍ച്ച ചെയ്യുന്നത്. ബുധനാഴ്ച വൈകീട്ട് ആറിന് എംബസി അങ്കണത്തിലാണ് പരിപാടി. അംബാസഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കും.

2021 ജൂണിലാണ് ഇരുരാജ്യങ്ങളും ധാരണപത്രത്തില്‍ ഒപ്പുവെച്ചത്. തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളികളും തമ്മിലുള്ള അവകാശങ്ങളും ബാധ്യതകളും കൃത്യമായി വിവരിക്കുന്ന ധാരണപത്രത്തിനൊപ്പം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 24 മണിക്കൂര്‍ സഹായം ഉറപ്പുനല്‍കുന്ന സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത എല്ലാ ഇന്ത്യക്കാര്‍ക്ക് ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം.

Eng­lish sum­ma­ry; issue of domes­tic work­er recruit­ment will be dis­cussed separately

You may also like this video;

Exit mobile version