പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ വിദ്യാർത്ഥികളെ ഫ്ലക്സ് ബോർഡുമായി പൊരിവെയിലിൽ നിർത്തിയെന്ന് ആക്ഷേപം. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാനാണ് കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സ്കൂൾ വിദ്യാർത്ഥികളെ ഇത്തരത്തില്‍ റോഡിൽ പൊരിവെയിലത്ത് നിർത്തിയത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
നാളെ സ്കൂളിലേക്ക് മാര്‍ച്ച് ഉള്‍പ്പെടെ നടത്തുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കുക എന്ന ഫ്ലക്സ് ബോർഡ് പിടിച്ചുകൊണ്ട് വിദ്യാർഥികൾ റോഡിൽ നിൽക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഈങ്ങാപ്പുഴയില്‍ നടന്നിരുന്നു. ഇതിനിടെയാണ് രാവിലെ 10.30 മുതല്‍ വിദ്യാര്‍ത്ഥികളെ റോഡില്‍ നിര്‍ത്തിയത്.