Site iconSite icon Janayugom Online

നാടിനായി ജീവിതം നീക്കി വെച്ചവരുടെ ഓര്‍മകള്‍ നിലനിര്‍ത്തേണ്ടത് അനിവാര്യം; മന്ത്രി പി പ്രസാദ്

നാടിനായി ജീവിതം നീക്കി വെച്ച മനുഷ്യരുടെ ഓര്‍മകള്‍ നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇ ജെ ലൂക്കോസ് എക്സ് എംഎൽഎ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ ഉഴവൂരില്‍ നിര്‍മിച്ച അത്യാധുനിക ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം ഉദ്ഘാടനവും അര്‍ധകായ പ്രതിമ അനാച്ഛാദനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഉഴവൂരില്‍ സെന്റ് സ്റ്റീഫൻസ് ദേവാലയം നിർമ്മിച്ച കുമ്മനത്ത് ഇട്ടൂപ്പ് കത്തനാർ, ജോസഫ് ചാഴികാട്ട് എക്സ് എംഎൽഎ ‚മുൻരാഷ്ട്രപത്രി കെ ആർ നാരായണൻ, ഇ ജെ ലൂക്കോസ് എക്സ് എംഎൽഎ എന്നിവരുടെ അർധകായ പ്രതിമകളാണ് അനാച്ഛാദനം ചെയ്തത്. 

സെന്റ് സ്റ്റീഫൻസ് ദേവാലയത്തിനോട് ചേർന്ന് നിർമിച്ച മെമ്മോറിയൽ ട്രസ്റ്റിന്റെ ഓഫീസ് മന്ദിരത്തിനോട് ചേർന്നാണ് പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പ്രതിമ മന്ത്രി പി പ്രസാദ് അനാച്ഛാദനം ചെയ്തു. യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. മാർ മാത്യു മൂലേക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രാൻസിസ് ജോർജ് എംപി , പി ജെ ജോസഫ് എംഎൽഎ , മാണി സി കാപ്പൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ , മുൻ എംപി തോമസ് ചാഴികാടൻ, മുൻ മന്ത്രി കെ സി ജോസഫ്, ഫാ. അലക്സ് അക്കരപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, കെ എം ജോസഫ് അഞ്ചുകുന്നത്ത്, സെനത്ത് ലൂക്കോസ്, സാജോ സൈമൺ എന്നിവർ പ്രസംഗിച്ചു.

Exit mobile version