Site iconSite icon Janayugom Online

കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്ന് ഇപ്പോൾ പറയാനാകില്ല; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

nagarajunagaraju

തിരുവനന്തപുരത്ത് കുട്ടിയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി സിറ്റി പൊലീസ് കമ്മിഷണര്‍. തട്ടികൊണ്ടുപോയ സംഭവം ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. എല്ലാവിധത്തിലുള്ള പരിശോധനകളും പൊലീസ് നടത്തുന്നുണ്ടെന്നും ആദ്യം കുട്ടിയെ കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൂന്ന് മണിക്കുറിലധികമുള്ള ദൃശ്യങ്ങൾ ഉണ്ട്. മറ്റു ജില്ലകളിലെ പൊലിസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂട്ടർ മാത്രമല്ല മറ്റു ചില കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. കുടുംബത്തെയും ആ സ്ഥലത്ത് ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്ത് വരികയാണ്. ഒരുപാട് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. അത് പരിശോധിക്കാനുള്ള സമയം വേണം.

കുട്ടിയുടെ കുടുംബം വർഷത്തിൽ രണ്ട് തവണ കേരളത്തിൽ വരാറുണ്ട്. തേൻ ശേഖരിക്കുന്ന ആളുകളാണ് കുടുംബം. 11.30 വരെ കുട്ടിയെ കണ്ടെന്ന് കുടുംബം മൊഴി നൽകിയിട്ടുണ്ട്. പിന്നീട് അവർ ഉറങ്ങി, പുലർച്ചെ ഒരു മണിക്ക് എണീറ്റ് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കൾ പറയുന്നത്. ആ സമയത്ത് ട്രെയിനുകളോ ട്രെയിനുകൾക്ക് സ്റ്റോപ്പോ ഇല്ല. അത് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. കുഞ്ഞിനെ കാണാതായ സമയത്ത് ട്രെയിനുകളോ ട്രെയിനുകൾക്ക് സ്റ്റോപ്പോ ഇല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിക്കൊണ്ടു പോയതാണോ എന്ന് ഇപ്പോൾ പറയാനാകില്ല. കുട്ടിയെ സുരക്ഷിതമായി തിരിച്ചുകിട്ടുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും കമ്മിഷണര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: It is now impos­si­ble to say whether the child was abduct­ed; Thiru­vanan­tha­pu­ram City Police Commissioner

You may also like this video

Exit mobile version