Site iconSite icon Janayugom Online

ഐടി നിയമ ഭേദഗതി: കേന്ദ്രസര്‍ക്കാര്‍ പിന്മാറി

പുതിയ ഐടി നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറി. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കു കീഴില്‍ നിലവിലുള്ള പരാതി പരിഹാര ഉദ്യോഗസ്ഥര്‍ക്കു പുറമെ ഉന്നതാധികാര സമിതിയെ നിയോഗിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ബന്ധപ്പെട്ടവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു.

ഈ മാസം 22 ആണ് നിര്‍ദേശങ്ങള്‍ അറിയിക്കുന്നതിനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീടിത് വെബ്സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളില്‍ പൂര്‍ണ നിയന്ത്രണമുള്ള ഒന്നോ അധിലധികമോ അപ്പീല്‍ അധികാര സമിതി നിയോഗിക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റ് രാജ്യങ്ങളിലൊന്നും ഇത്തരം സംവിധാനം നിലവിലില്ല.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിജ്ഞാപനം ചെയ്ത പുതിയ ഐടി നിയമം മൂന്ന് മാസങ്ങള്‍ക്കു ശേഷങ്ങള്‍ക്ക് ശേഷമാണ് പ്രാബല്യത്തില്‍ വന്നത്.
സമൂഹ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍ തുടങ്ങിയവയുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുക എന്നതായിരുന്നു നിയമം ഭേദഗതി ചെയ്തതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

നിയമം ഉള്ളടക്കങ്ങളില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹര്‍ജികളാണ് കോടതികളില്‍ എത്തിയത്. നിരവധി ഹൈക്കോടതികള്‍ ഈ നിയമത്തിലെ വിവിധ വകുപ്പുകള്‍ സ്റ്റേ ചെയ്യുകയും റദ്ദാക്കുകയും ചെയ്തിരുന്നു.

Eng­lish summary;IT law amend­ment: Cen­tral gov­ern­ment withdraws

You may also like this video;

Exit mobile version