കൊച്ചിയില്‍ ലഹരിമരുന്നുമായി ഐടി ജീവനക്കാര്‍ പിടിയില്‍. മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ്, ലക്ഷദ്വീപ് സ്വദേശി ഫരീദ എന്നിവരെയാണ് പള്ളിമുക്കിലെ ഒരു ലോഡ്ജിൽ നിന്ന് പിടികൂടുന്നത്. നാലുഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
നാല് ഗ്രാം എംഡിഎംയും 30 എൽ എസ് ഡി സ്റ്റാമ്പുമായി ഐടി ജീവനക്കാര്‍ പിടിയില്‍

