Site iconSite icon Janayugom Online

സിപിഐയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട യുവ നേതാവിനെ തേടി ബുദ്ധ സന്യാസിയെത്തിയത് കൗതുക കാഴ്ചയായി

സിപിഐയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട യുവ നേതാവിനെ തേടി ബുദ്ധ സന്യാസി എത്തിയത് കൗതുകരമായ കാഴ്ച്ചയായി.
എഴുപുന്ന ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് അംഗമായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത പി മനോജ്‌ കുമാറിനെത്തേടിയാണ്
ഡിണ്ടുകൽ സ്വദേശിയായ ബാന്ദേ ബിക്കു ജീവസംഘമിത്രൻ എന്ന യുവ ബുദ്ധ സന്യാസി എത്തിച്ചേർന്നത്. മനോജ്‌ കുമാറുമായി 15 വർഷത്തിലധികം നീണ്ട സൗഹൃദമുണ്ട് തനിക്കെന്ന് ഇദ്ദേഹം പറയുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലും, സോഷ്യോളോജിയിലും ബിരുദാനന്ദര ബിരുദവും ബി എഡ് യോഗ്യതയും ഉള്ള ജീവ സംഘമിത്രൻ പിഎച്ച്ഡി ക്കായുള്ള ഒരുക്കത്തിൽ ആണ്.പാലി ഭാഷയിൽ ബാന്ദേ എന്നാൽ ബുദ്ധ സന്യാസിമാരെ പൊതുവെ ബഹുമാനപുരസരം
വിളിക്കുന്ന പേരാണ്.ബീക്കു എന്നാൽ പുരോഹിതൻ എന്നുമാണ് അർത്ഥം.

ഈ തെരഞ്ഞെടുപ്പ് വിജയത്തെ സുഹൃത്തിന്റെ ജീവിതത്തിലെ മറ്റൊരനുഭവം എന്ന നിലയ്ക്കാണ് താൻ നോക്കിക്കാണുന്നത് എന്ന് അദ്ദേഹം പറഞ്ഞു.മനഃശാസ്ത്ര വിദ്യാർത്ഥിയായ പി മനോജ്‌ കുമാർ ഇസ്കഫിന്റെ ദേശീയ കൗൺസിൽ അംഗം കൂടിയാണ്.കൊറോണ പ്രളയകാലയളവുകളിലെ പ്രശംസ നേടിയ എ ഐ വൈ എഫി ന്റെ പ്രവർത്തനങ്ങളെ അരൂർ മണ്ഡലത്തിൽ ഏകോപിപ്പിച്ചിരുന്നത് ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ പി മനോജ്‌ കുമാർ ആയിരുന്നു.10 ലധികം കൊറോണ ബാധിതരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കാനും മറ്റ് പ്രവർത്തനങ്ങൾക്കുമായി
മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ചെറുപ്പക്കാരുടെ സന്നദ്ധ സേന അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.സ്വന്തം നാട്ടുകാരുടെ ആവശ്യങ്ങൾക്ക് വിളിപ്പുറത്ത് ഓടിയെത്തുന്ന മനു എന്ന മനോജ്‌ കുമാർ 200 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ തോൽപ്പിച്ചാണ് പി മനോജ്‌ കുമാർ എന്ന യുവ നേതാവിലൂടെ സിപിഐ തിരിച്ച് പിടിച്ചത്.2005 ൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇതേ വാർഡിൽ പരാജയപ്പെട്ട മനോജിന്റെ ഇത്തവണത്തെ വിജയം അതേ എതിരാളിയെ ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കൊണ്ടായിരുന്നു.

Exit mobile version