ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ഹനുമാൻ ആണെന്ന പരാമർശവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ അനുരാഗ് താക്കൂർ. നേതാവിനെതിരെ കനിമൊഴി എംപി രംഗത്ത്. വിദ്യാർത്ഥികളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തേയും യുക്തിചിന്തയെയും അപമാനിക്കുകയാണെന്ന് കനിമൊഴി എംപി അഭിപ്രയപ്പെട്ടു.
ഭരണഘടനയെ അപമാനിക്കകയാണ് അദ്ദേഹം ചെയ്യുനന്തെന്ന് കനിമൊഴി പറഞ്ഞു. ആദ്യം ചന്ദ്രനിൽ കാലുകുത്തിയത് അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ നീൽ ആംസ്ട്രോങ് അല്ല, ഹനുമാൻ ആണെന്നാണ് ബഹിരാകാശ ദിനത്തിൽ അനുരാഗ് താക്കൂറിന്റെ വിചിത്രവാദം. പുരാണത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിൽ അല്ല പുരോഗതി. ചരിത്രപരമായ വസ്തുതകളും ഐതിഹ്യങ്ങളും തമ്മിൽ വേർതിരിച്ചറിയുന്നതിൽ നിന്ന് വിദ്യാർത്ഥികളെ തടയുന്ന ഇത്തരം പ്രസ്താവനകൾ ശരിയല്ലെന്നും കനിമൊഴി പറഞ്ഞു. പുരാണങ്ങൾക്ക് സാംസ്കാരികവും സാഹിത്യപരവുമായ സ്ഥാനമുണ്ട് എന്നാൽ ക്ലാസ് മുറികളിൽ അവ അവതരിപ്പിക്കുന്നത് ശാസ്ത്ര പഠനത്തിന്റെ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുമെന്ന കാര്യം മുൻപും വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

