Site iconSite icon Janayugom Online

ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിച്ച് ഉത്തരവായി

കോളജ് വിദ്യാഭ്യാസ വകുപ്പ് /സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്ക് കീഴിലെ യുജിസി യോഗ്യതയുള്ള അതിഥി അധ്യാപകരുടെ വേതനം പ്രതിദിനം 2200 രൂപ നിരക്കിൽ ഒരു മാസം പരമാവധി 50,000 രൂപയായും, യുജിസി യോഗ്യത ഇല്ലാത്ത അതിഥി അധ്യാപകർക്ക് പ്രതിദിനം 1,800 രൂപ നിരക്കിൽ ഒരു മാസം പരമാവധി 45,000 രൂപയായും പുതുക്കി നിർണയിച്ചു. നേരത്തേ യുജിസി യോഗ്യതയുളളവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1,750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43,750 രൂപയും, യുജിസി യോഗ്യതയില്ലാത്തവർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 1600 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40,000 രൂപയുമായിരുന്നു. 

2018ലെ യുജിസി ശമ്പള പരിഷ്കരണത്തെ തുടർന്ന് അതിഥി അധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അതിഥി അധ്യാപകർ സർക്കാരിൽ നേരിട്ടും നവ കേരളസദസ് മുഖേനയും അപേക്ഷകൾ സമർപ്പിച്ചിരുന്നു. കൂടാതെ കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അതിഥി അധ്യാപകരുടെ വേതനം പരിഷ്കരിക്കുന്ന വിഷയത്തിൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ ശുപാർശ ലഭ്യമാക്കി. ഇവയുടെ അടിസ്ഥാനത്തിലാണ് വേതനം വർധിപ്പിച്ച് ഉത്തരവായത്‌.

Exit mobile version