Site iconSite icon Janayugom Online

ചൂടുകൂടും; മഴയും പെയ്യും, ഏഴ് ജില്ലകള്‍ക്ക് ആശ്വാസം

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. കോട്ടയം ജില്ലയിലെ 38 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനില. ഞായറാഴ്ച ഇത് 36.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.
പുനലൂരില്‍ 37.5 ഉം വെള്ളാനിക്കരയില്‍ 37.3 ഉം ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില.
തെക്കന്‍കേരളത്തില്‍ ഈ ആഴ്ച വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത നാല് ദിവസം നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തുടക്കത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വേനല്‍മഴ ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം ദുരന്തനിവാരണ അതോറിട്ടിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽക്കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Eng­lish Sum­ma­ry: It will get hot; Rain relief for sev­en districts

You may also like this video

Exit mobile version