Site iconSite icon Janayugom Online

മഴ കനക്കും; എറണാകുളത്തിന് നാളെ അവധി

എറണാകുളം ജില്ലയില്‍ മഴ ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്നും കളക്ടർ ഡോ രേണുരാജ് അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയുണ്ടാകുക. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കീ. മി വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Eng­lish Sum­ma­ry: It will rain; Tomor­row is a hol­i­day for Ernakulam

You may like this video also

Exit mobile version