Site iconSite icon Janayugom Online

യുവാവിന് ഒരേ സമയം കോവിഡും വാനര വസൂരിയും എച്ച്ഐവിയും

ഇറ്റലിയിൽ യുവാവിന് ഒരേ സമയം കോവിഡും വാനര വസൂരിയും എച്ച്ഐവിയും സ്ഥിരീകരിച്ചു. 36കാരനായ യുവാവിനാണ് മൂന്ന് വൈറസുകളും ബാധിച്ചത്. സ്‍പെയിൻ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ് യുവാവിന് ലക്ഷണങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

മൂന്ന് ദിവസത്തിന് ശേഷം ഇയാളുടെ ശരീരത്തിൽ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെട്ടു. കറ്റാനയിലെ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിശദപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് എച്ച്ഐവിയും വാനര വസൂരിയും സ്ഥിരീകരിച്ചത്. ഈയടുത്താണ് ഇയാൾക്ക് എച്ച്ഐവി ബാധിച്ചതെന്ന് പരിശോധനയിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ്, വാനര വസൂരി മുക്തനായ യുവാവ് ആശുപത്രി വിട്ടു. ഇതാദ്യമായാണ് ഒരാളില്‍ കോവിഡും വാനര വസൂരിയും ഒരേസമയം സ്ഥിരീകരിക്കുന്നത്.

Eng­lish Sumam­ry: Ital­ian man infect­ed with COVID-19, mon­key­pox and HIV, all at the same time
You may also like this video

Exit mobile version