Site iconSite icon Janayugom Online

ഉത്സവ സീസണാണ്: ടിക്കറ്റ് നിരക്ക് വർദ്ധന ശ്രദ്ധിക്കണം: വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ഉത്സവസീസണ്‍ പ്രമാണിച്ച് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വിമാനക്കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. എയർലൈൻ ടിക്കറ്റ് നിരക്കുകളുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

എല്ലാ വിമാനക്കമ്പനികളുടെയും ടിക്കറ്റ് നിരക്ക് ഞങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു. യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് എല്ലാ വിമാനക്കമ്പനികളോടും നേരത്തെ പറഞ്ഞിരുന്നു. ഉത്സവ സീസണിൽ എല്ലാവരും നാട്ടിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനാൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കരുതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

ഇന്ത്യ റീജിയണൽ എയർ മൊബിലിറ്റി കോൺഫറൻസിനിടെയാണ് നായിഡുവിന്റെ പ്രതികരണം. 

Exit mobile version