Site iconSite icon Janayugom Online

ജാക്കി തെന്നിമാറി അപകടം:വർക്ക് ഷോപ്പ് ഉടമ മരിച്ചു

വർക്ക്ഷോപ്പിലെ ജോലിക്കിടയിൽ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജാക്കി തെന്നിമാറിയുണ്ടായ അപകടത്തിൽ വർക്ക്ഷോപ്പ് ഉടമ മരിച്ചു. ഇരുട്ടുകാനം കമ്പിലൈൻ പേമരത്തിൽ റോബിൻ സെബാസ്റ്റ്യൻ ( 31) ആണ് മരിച്ചത്. വൈകിട്ട് 7 മണിയോടെയാണ് അപകടം. കാറിന്റെ കേടുപാടുകൾ പരിഹരിക്കുന്നതിനു വേണ്ടി ജാക്കി ഉപയോഗിച്ച് വാഹനം ഉയർത്തി. തകരാർ പരിഹരിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം മുഖത്ത് പതിക്കുകയായിരുന്നു. ഉടൻ തന്നെ റോബിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Eng­lish Sum­ma­ry: Jacky slip acci­dent: Work­shop own­er dies

You may like this video

Exit mobile version