തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരില്‍ കോവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. പൂജപ്പുര ജയിലിലെ 239 തടവുകാരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി.
കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ജയിലിലുണ്ടായിരുന്ന 961 പേരെയും പരിശോധിച്ചിരുന്നു. രോഗബാധ എങ്ങനെ ഉണ്ടായെന്നതില്‍ വ്യക്തതയില്ല.
ആരോഗ്യസ്ഥിതി ഗുരുതരമായവരെ ആശുപത്രിയിലേക്ക് മാറ്റി. പൂജപ്പുര ജയിലില്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പരിശോധന നടത്താന്‍ ജയില്‍ വകുപ്പ് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ജയിലുകളില്‍ പരിശോധനയ്ക്കായി പ്രത്യേക ആരോഗ്യവിഭാഗത്തെ അനുവദിക്കണമെന്ന് ജയില്‍ വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെടും.
English Summary: Jail inmates tests covid positive
You may like this video also